Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്താണിക്കൽ ജംഗ്ഷനിലെ വലിയ സർക്കിൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു

29 Apr 2026 20:24 IST

PALLIKKARA

Share News :

അത്താണിക്കൽ ജംഗ്ഷനിലെ വാഹന ഗതാഗതത്തിന് തടസ്സമാകുന്ന റോഡിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ സർക്കിൾ

വള്ളിക്കുന്ന്: വള്ളിക്കുന്ന് അത്താണിക്കൽ ജംഗ്ഷനിലെ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ സർക്കിൾ ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ പകുതിയോളം വിസ്തൃതിയുള്ള സർക്കിൾ കാരണം വലിയ വാഹനങ്ങൾക്കുൾപ്പെടെ സഞ്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പരപ്പനങ്ങാടി കോട്ടക്കടവ് ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് മുന്നിൽ ബസ് പാർക്ക് ചെയ്യുന്ന സമയങ്ങളിൽ, സർക്കിളിന്റെ വലിപ്പം കാരണം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാകുന്നു. ഇതുമൂലം ഒരേസമയം നിരവധി വാഹനങ്ങൾ എത്തിച്ചേരുമ്പോൾ ഗതാഗതക്കുരുക്ക് പതിവായി അനുഭവപ്പെടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൂടാതെ കോഴിക്കോട് ഭാഗത്തുനിന്ന് ഒലിപ്രംകടവ് വഴി അത്താണിയിലേക്ക് എത്തുന്ന വലിയ ബസുകൾക്ക് തിരിഞ്ഞുപോകാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനാൽ നിലവിലുള്ള സർക്കിളിന്റെ വലിപ്പം കുറച്ച് ചെറിയ രൂപത്തിൽ പുനഃക്രമീകരിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്മെന്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, വൈസ് പ്രസിഡന്റ് പി.എം. ഷുക്കൂർ, ജോയിന്റ് സെക്രട്ടറിമാരായ നെസറുദ്ദീൻ തങ്ങൾ, പി.പി. സുബൈർ എന്നിവർ വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Follow us on :

More in Related News