Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 03:01 IST
Share News :
മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ്, അശോകൻ എളവള്ളിക്ക് യാത്രയപ്പ് നൽകി.
2026 ഏപ്രിൽ 30-ാം തീയതി വൈകിട്ട് മനാഫ് സ്യൂട്ട് അപ്പാർട്ട്മെന്റിൽ ചേർന്ന തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ, സംഘടനയുടെ സെക്രട്ടറിയും കഴിവുറ്റ കലാകാരനും സജീവ പൊതു പ്രവർത്തകനുമായ അശോകൻ എളവള്ളിക്ക് സംഘടനയുടെ പേരിൽ സ്നേഹപൂർവ്വമായ യാത്രയപ്പ് നൽകി.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്റെ ദീർഘകാല സേവനവും സംഘടനയുടെ വളർച്ചയ്ക്ക് നൽകിയ സമർപ്പണവും യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിലും, സാംസ്കാരിക രംഗത്തും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്ന് പ്രസിഡണ്ട് ജയശങ്കർ പാലിശ്ശേരി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അസാന്നിധ്യം സംഘടനയ്ക്ക് ഒരു വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സംസാരിച്ച ജനറൽ സെക്രട്ടറി പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കുന്ന അശോകൻ എളവള്ളിക്ക് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേർന്നു. അദ്ദേഹത്തിന് ആരോഗ്യ സമൃദ്ധമായ സന്തോഷകരമായ ഒരു ഭാവി ജീവിതം ആശംസിക്കുകയും ചെയ്തു.
തുടർന്ന് സലിം മുതുവമ്മൽ, ബിജു അമ്പാടി, ഷൈജു വേദോട്ടിൽ, സുനീഷ് ഗുരുവായൂർ, ശ്യാം, മണികണ്ഠൻ, ഉല്ലാസ് വള്ളിശ്ശേരി, സാബു ആനപ്പുഴ എന്നിവർ അദ്ദേഹത്തിന് ആയുരാരോഗ്യത്തോട് കൂടിയ ഒരു ഭാവിജീവിതം ആശംസിച്ചു.
തുടർന്ന് സംസാരിച്ച ലേഡീസ് വിങ്ങിൽ നിന്നും സബിത സാബു, നീതു അമ്പാടി, സഞ്ചന സഖീർ, താര ജയശങ്കർ, ബബിത ശ്യാം, എന്നിവർ ഉൾപ്പെടെ നിരവധി പേർ ആശംസകൾ നേർന്നു.
ആശംസകൾ അറിയിച്ച എല്ലാവർക്കും അശോകൻ എളവള്ളി മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു. തന്റെ പ്രവാസജീവിതത്തിലെ അനുഭവങ്ങളും സംഘടനയോടുള്ള ആത്മബന്ധവും അദ്ദേഹം ഓർമ്മപ്പെടുത്തി.
യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും അശോകൻ എളവള്ളിയുടെ സേവനങ്ങളെ അനുസ്മരിക്കുകയും അദ്ദേഹത്തിന് ഭാവിയിലേക്കുള്ള എല്ലാ വിജയാശംസകളും നേരുകയും ചെയ്തു.
പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് പുതിയ ജീവിത ഘട്ടത്തിലേക്ക് കടക്കുന്ന അശോകൻ എളവള്ളിക്ക് തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ പേരിൽ ഹൃദയം നിറഞ്ഞ ആശംസകളും സ്നേഹ പൂർവ്വമായ യാത്രാമംഗളങ്ങളും നേർന്നു.
സംഘടനയുടെ ട്രഷറർ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി യോഗം സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.