Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 22:41 IST
Share News :
സലാല: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ, നൂർ അൽ ഷിഫ സ്പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലെക്സ്, സലാലയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഒമാൻ നാഷണൽ എഞ്ചിനീയറിംഗ് & ഇൻവെസ്റ്റ്മെന്റ് കമ്പനി (ONEIC) യുടെ ലേബർ ക്യാമ്പിൽ നടന്ന ക്യാമ്പ് തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തെ മുൻനിർത്തിയാണ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം (ബി.പി), ബോഡി മാസ് ഇൻഡെക്സ് (BMI) പരിശോധനകൾ നടത്തി. കൂടാതെ ഉഷ്ണവും മാനസിക സമ്മർദ്ദവും (Heat & Stress) സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിച്ചു. നൂറിലധികം തൊഴിലാളികൾ സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ സേവനം ഉപയോഗപ്പെടുത്തി.
ഡോ മുഹമ്മദ് ഷഫീഖ് നേതൃത്വത്തിൽ നൂർ അൽ ഷിഫ മെഡിക്കൽ ടീമംഗങ്ങളായ ജിമ്മി ജോസഫ്, വിപിൻ വർഗീസ്, സമുള്ള, രേഷ്മ രാധാകൃഷ്ണൻ, അജിത് നിരപ്പേൽ, മുഹമ്മദ് അസ്ഹർ, ശുവോ മോജുമ്ദാർ എന്നിവർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
ONEIC പ്രതിനിധികളായ എച്ച്.എസ്.ഇ എൻജിനീയർ വിജയ്, പ്രശാന്ത് എന്നിവർ ക്യാമ്പിന് ആവശ്യമായ പിന്തുണ നൽകി.
ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് കെ.എസ് ബാലചന്ദ്രൻ, ജനറൽ സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ സജീവ് ജോസഫ്, ഡോ നിഷ്താർ, ഹരികുമാർ ഓച്ചിറ, ഗോപകുമാർ പി ജി, വൈസ് പ്രസിഡന്റ് രാഹുൽ, ഫിറോസ് റെഹ്മാൻ സെക്രട്ടറിമാരായ,സതീഷ്, നിയാസ് മുഹമ്മദ്, റിസാൻ, അബ്ദുള്ള , ജിനോ ജോയ്, പ്രവർത്തകരായ ഹബീബ്, ബിനു പാപ്പച്ചൻ , അബിൻ , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഒനെക് പ്രതിനിധികൾ ലോക തൊഴിലാളി ദിനത്തിൽ ഐഒസി കേരള ചാപ്റ്റർ സലാല നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന് നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.