Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്തശിരോമണി വാഴക്കുന്നം വാസുദേവൻ നമ്പൂതിരി 145-ാം ജയന്തി ആഘോഷിച്ചു

30 Apr 2026 16:16 IST

MUKUNDAN

Share News :

ഗുരുവായൂർ:ശ്രീമദ് ഭാഗവതം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളിൽ അനുപേക്ഷണീയമായി തീർത്ത ഭക്തശിരോമണി 

വാഴകുന്നം വാസുദേവൻ നമ്പൂതിരിയുടെ 145-ാം ജയന്തി മമ്മിയൂർ ദിവ്യ ശ്രീവിജ്ഞാന പഠന കേന്ദ്രത്തിന്റെയും അഖിലഭാരത ശ്രീഗുരുവായൂരപ്പ ഭക്ത സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി.വാഴകുന്നം തിരുമേനിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.ആഘോഷ ചടങ്ങ് ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ.നാരായണൻ ഉദ്ഘാടനം ചെയ്തു.ആധ്യാത്മിക കേന്ദ്രം ചെയർമാർ ആചാര്യ സി.പി.നായർ അധ്യക്ഷനായി.ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത് ആമുഖ പ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം മാനേജർ കെ.പ്രദീപ് കുമാർ,മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ,ഷൈജു കൃഷ്ണാനന്ദ,പേരകം വിനോദ് മേനോൻ,ജി.വിലാസിനി,വി.സരസ്വതി,ഗീതാ വിനോദ്,ധനേഷ് നെന്മിനി എന്നിവർ പ്രസംഗിച്ചു.തുടർന്ന് വാഴകുന്നം കൃതികളുടെ കീർത്തനാലാപനങ്ങളും അരങ്ങേറി.

Follow us on :

More in Related News