Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 21:14 IST
Share News :
മസ്കറ്റ്: മസ്‌കറ്റിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനായി മസ്കറ്റ് മലയാളീസും ടാലന്റ് സ്പേസ് ഇന്റർനാഷണലിനോടൊപ്പം ലുലു ഹൈപ്പർമാർകെറ്റും നൂർ ഗസലും ചേർന്ന് ART GALLERIA 2026 എന്ന പേരിൽ ചിത്ര പ്രദർശനവും ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നു.
മെയ് 8, 9 തീയതികളിൽ മസ്‌കറ്റിലെ LuLu Hypermarket, റൂവി സൂഖിൽ നടക്കുന്ന പരിപാടി രാവിലെ 9.30 മുതൽ നടക്കും. 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് (ജൂനിയർ, സീനിയർ വിഭാഗങ്ങൾ) മത്സരത്തിൽ പങ്കെടുക്കാം.
തെരെഞ്ഞെടുക്കപ്പെട്ട മികച്ച 5 വീതം സൃഷ്ടികൾ ജൂനിയർ വിഭാഗത്തിൽ നിന്നും സീനിയർ വിഭാഗത്തിൽ നിന്നുമുള്ള വിജയികൾക്ക് 15 മുതൽ 20 OMR വരെ വിലമതിക്കുന്ന LuLu ഷോപ്പിംഗ് വൗച്ചറുകൾ സമ്മാനമായി നൽകും. കൂടാതെ, എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്തു അവരവരുടെ സ്ലോട് കരസ്ഥമാക്കിയതിനുശേഷമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ, അതിനായി നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് ഓൺലൈൻ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ വാട്സ്ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് +968 91314936, 91103909, 95073922 എന്നീ നമ്പർ ബന്ധപ്പെടുക.
മസ്കറ്റിലുള്ള കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയിൽ പരമാവധി കുട്ടികൾ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.