Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

30 Jul 2026 21:02 IST

NewsDelivery

Share News :

യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനിയായ സൗമ്യ (41) ആണ് ഉള്ളിയേരിയിലെ ഭർതൃവീട്ടിൽ മരണപ്പെട്ടത്. വിളയാറച്ചാൽ ഡ്രൈവർ മോഹൻ - സീത ദമ്പതികളുടെ മകളാണ്.


രാജുവാണ് സൗമ്യയുടെ ഭർത്താവ്. സേവാഭാരതിയുടെ സജീവ പ്രവർത്തകയായി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു സൗമ്യ.


സംഭവത്തിൽ പ്രാദേശിക പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരശേഖരണവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News