Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാ ദിനാചരണവും പുസ്തക പ്രകാശനവും നടത്തി.

19 Jun 2026 22:34 IST

santhosh sharma.v

Share News :

വൈക്കം: യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാ ദിനാചരണത്തോട്

അനുബന്ധിച്ച്‌ സാഹിത്യ ചർച്ചയും, പൂസ്തക പ്രകാശനവുംനടത്തി. യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് പി.സോമൻപിള്ളയുടെ ദലമർമ്മരങ്ങൾ എന്ന കഥാസമാഹാരത്തിന്റെ പ്രകാശന കർമ്മം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ഡിസൈൻസ് ആർട്ട് ഗ്യാലറിയിൽ ചേർന്ന സമ്മേളനത്തിൽ എം. ഡി ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആർ. സുരേഷ് പുസ്തക പരിചയം നടത്തി. ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ ഡി. മനോജ്, സാംജിവിപുരം, ശ്രീലത വർമ്മ, പി.കെ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News