Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 21:30 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായി വിവിധ സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യവേലയ്ക്ക് തുടക്കം. വൈക്കം സമൂഹമാണ് ആദ്യ സന്ധ്യവേല നടത്തുന്നത്. സന്ധ്യ വേലയുടെ ഭാഗമായി രാവിലെയും വൈകിട്ടും നടന്ന എഴുന്നള്ളിപ്പിന് ഗജവീരൻ അക്കാവിള വിഷ്ണു നാരായണൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ശിരസിലേറ്റി. വൈക്കം ഹരിഹരയ്യരുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ മേളവും അകമ്പടിയായി. സന്ധ്യ വേലയുടെ ഭാഗമായി വൈക്കം സമൂഹം നടത്തിയ ഒറ്റപ്പണം സമർപ്പണ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ആചാരപ്രകാരം ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് സമൂഹം സെക്രട്ടറി കെ. സി. കൃഷ്ണമൂർത്തി ഒറ്റപ്പണ സമർപ്പണത്തിന് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരും തൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, മേൽശാന്തി തരണി ഇല്ലം , കിഴ്ശാന്തിമാർ, പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത് , കിഴക്കേടത്ത് മൂസത് , പട്ടോലക്കാർ, കിഴിക്കാർ എന്നിവരെ പേരു വിളിച്ച് ഒറ്റപ്പണത്തിന് ക്ഷണിച്ചു. സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. പിന്നിട് ആ കിഴി പണത്തിൽ നിന്നു ഒരു പണം എടുത്ത് കിഴിയാക്കിയത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി വിനിയോഗിക്കും.
സന്ധ്യ വേലയുടെ ഭാഗമായി വൈക്കം ക്ഷേത്രത്തിലും സമൂഹത്തിലും പ്രാതൽ നടത്തി. പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ , ബാലു സ്വാമി കണിച്ചേരിൽ , ഗോപാലകൃഷ്ണൻ ഇരുമ്പുഴികുന്ന് മഠം, പി.വി.രാമനാഥൻ , സുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.