Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 20:58 IST
Share News :
സോഹാർ: സഹം ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച പത്താമത് ക്രിക്കറ്റ് ടൂർണമെന്റിൽ ബ്ലൂ ടൈറ്റാൻ സോഹാർ (BTS) ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഭാരത് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബ്ലൂ ടൈറ്റാൻ സോഹാർ കിരീടം സ്വന്തമാക്കിയത്.
ടോസ് നേടിയ ഭാരത് ക്രിക്കറ്റ് ക്ലബ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറുകളിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 49 റൺസാണ് ടീം നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലൂ ടൈറ്റാൻ സോഹാർ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 2.4 ഓവറിൽ ലക്ഷ്യം മറികടന്ന് അനായാസ വിജയം സ്വന്തമാക്കി.
ബാത്തിന മേഖലയിലെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധേയമായ ടൂർണമെന്റിൽ ഫലജിലെ നാല് ഗ്രൗണ്ടുകളിലും സഹമിലെ ചലഞ്ചേഴ്‌സ് ഗ്രൗണ്ടിലുമായി നടന്ന മത്സരങ്ങളിൽ 14 ടീമുകൾ മാറ്റുരച്ചു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സൈനുൽ ബാക്കർ മൊഹബി പ്രതിനിധി അബൂബക്കർ സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള സൈഹൂത് ഹൈപ്പർമാർക്കറ്റ് ട്രോഫിയും ഒമാൻ ബംഗ്ലാദേശ് ഫ്രണ്ട്സ് അസോസിയേഷന്റെ ക്യാഷ് പ്രൈസും ഗ്രൗണ്ടിൽ വെച്ച് വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫ്രണ്ട്സ് ഇലവനിലെ സഞ്ജുവിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി ബ്ലൂ ടൈറ്റാൻ സോഹാറിലെ നികേഷ് നിക്കിയും മികച്ച ബൗളറായി ഇതേ ടീമിലെ ആചാര്യ ശ്രീപതിയും തിരഞ്ഞെടുക്കപ്പെട്ടു. സോഹാർ ഇലവനിലെ ഫർഹാദ് മികച്ച വിക്കറ്റ് കീപ്പറായും ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി നികേഷ് നിക്കിയും തിരഞ്ഞെടുക്കപ്പെട്ടു.
മത്സര അവസാനം ലക്കി ഡ്രോ നറുക്കെടുപ്പും നടന്നു. ഒന്നാം സമ്മാനമായ ടെലിവിഷൻ മൂസ റാഷിദ് പ്രതിനിധി റയീസ് കൈമാറി. ടൂർണമെന്റിൽ ആവേശകരമായ പ്രകടനം എല്ലാ ടീമുകളെയും സഹം ചലഞ്ചേർസ് ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് അഭിനന്ദിച്ചു.
Follow us on :
More in Related News
Please select your location.