Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്രാളികാവ് പരിസരത്തു ഇട്ടിരിക്കുന്ന ആക്രി കാറുകൾക്കെതിരെ നടപടി

15 Nov 2026 11:06 IST

Arun das

Share News :

വടക്കാഞ്ചേരി.. പ്രസിദ്ധമായ ഉത്രാളിക്കാവ് ക്ഷേത്രപരിസരത്ത് അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന ആക്രി കാറുകൾ നീക്കം ചെയ്തില്ലെങ്കിൽ പോലീസിൽ പരാതി നൽകി നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റേയും, ക്ഷേത്ര ഉപദേശക സമിതിയുടേയും മുന്നറിയിപ്പ്.


ക്ഷേത്രഭൂമി ആക്രി വാഹനങ്ങൾ നിക്ഷേപിക്കുന്ന ഇടമാക്കിയതിനെതിരെ ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രഭൂമിയിലും ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾക്ക് സമീപവുമാണ് തുരുമ്പെടുത്ത് നശിച്ച കാറുകൾ കൂട്ടത്തോടെ ഉപേക്ഷിച്ചിരിക്കുന്നത്. വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ബന്ധപ്പെട്ട സ്വകാര്യ വ്യക്തിയോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.


ഇതോടെയാണ് കഴിഞ്ഞ ദിവസം ക്ഷേത്രപരിസരത്ത് അനധികൃത പാർക്കിംഗ് അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ ദേവസ്വം ബോർഡും പോലീസും സ്ഥാപിച്ചത്. എന്നിട്ടും വാഹനങ്ങൾ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകി കർശന നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Follow us on :

More in Related News