Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 21:09 IST
Share News :
മസ്‌കറ്റ്: ഒമാനിലെ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡൻസ് അസോസിയേഷൻ (ഇറ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി ഒമാനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയുടെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
അലി മുഹമ്മദ് പ്രസിഡന്റായും ജിതിൻ വിനോദ് ജനറൽ സെക്രട്ടറിയായും മുഹമ്മദ് ത്വയ്യിബ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഖലീൽ വൈസ് പ്രസിഡന്റായും അജയ് ജോയിന്റ് സെക്രട്ടറിയായും ബിബു കരീം പ്രോഗ്രാം കോഓർഡിനേറ്ററായും ചുമതലയേറ്റു.
സംഘടനയുടെ സ്ഥാപകനും മുൻ പ്രസിഡന്റുമായ ഫൈസൽ പോഞ്ഞാശ്ശേരിയെയും മുൻ ജനറൽ സെക്രട്ടറി അനീഷ് സയ്യിദിനെയും രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
പ്രശാന്ത് പ്രകാശൻ, സിയാന ബഷീർ, അജാസ് അഷ്റഫ്, അൻസാർ മുഹമ്മദാലി, എയ്ഞ്ചൽ നിമിൽ, ഷിൻസ്, രേഷ്മ നിഷാഗ് എന്നിവർ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
ഒമാനിലെ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ ഐക്യവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പുതിയ ഭരണസമിതി മുൻഗണന നൽകുമെന്ന് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.