Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 11:09 IST
Share News :
റിയാദ്: റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വനിതാ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനതപുരം മുതൽ കാസർഗോഡ് വരെയുള്ള 18 പ്രാദേശിക സംഘടനകൾ പങ്കെടുത്ത മത്സരത്തിൽ രുചി, അലങ്കാരം, നിർമാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.
ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈ പത്തിരി, മറ്റു വൈവിധ്യ വിഭവങ്ങളായ ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തിയാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങൾക്കും അർഹരായത്.
അലങ്കാരത്തിനും മറ്റും യാതൊരുവിധ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും ഉപയോഗിക്കാതെ പ്രദർശിപ്പിച്ചത് പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് നൽകുന്നതെന്ന് നമ്മൾ ചാവക്കാട്ടുകാർ വനിതാ വിഭാഗത്തെ പ്രധിനിധീകരിച്ചു കൊണ്ട് മത്സരത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഷെഹീറ ആരിഫ്, ഫസ്‌ന ഷാഹിദ്, റസീന സിറാജുദ്ധീൻ, സഫ്രീന ജാഫ്‌ഷിദ്, ഫിദ ഫെർമിസ്, റിജില ഫായിസ് തുടങ്ങിയവരാണ് പാചകങ്ങൾക്കും അലങ്കാരങ്ങൾക്കും നേതൃത്വം നൽകിയത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.