Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ യുവാവിന് സഹായമായ ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ നേർന്നു വി.എൻ വാസവൻ

13 Sep 2025 19:47 IST

SUNITHA MEGAS

Share News :

യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ യുവാവിന് സഹായമായ ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ നേർന്നു വി.എൻ വാസവൻ


കടുത്തുരുത്തി: വൈക്കം- കല്ലറ- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദന ബസിലെ ജീവനക്കാരാണ്, ബസിൽ കുഴഞ്ഞുവീണ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്. 

 വടയാർ ഭൂതകേരിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തുറയിൽ എസ്. സനീഷിനെയാണ് ബസ് കണ്ടക്ടറായ മധുരവേലി വടക്കേച്ചിറയിൽ വി.ടി. വിനായകിന്റെയും ഡ്രൈവർ മാൻവെട്ടം കുഴുപ്പിൽ ലൈസൺ കെ.സൈമണിൻ്റെയും സമയോചിതമായ ഇടപെടലിൽ ജീവന് തിരികെ കിട്ടിയത്. വി.ടി വിനായക് പ്രദേശത്തെ സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൂടിയാണ്. 

വ്യാഴാഴ്ച രാവിലെ ഒൻപതിന് വടയാർ പൊട്ടൻചിറയിൽനിന്ന് ബസിൽ കയറിയ ഉടൻ സനീഷിന് ശ്വാസ തടസ്സമുണ്ടാകുകയും, കുഴഞ്ഞുവീഴുകയുമായിരുന്നു. 

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമുള്ള ക്ലിനിക്കിന് മുമ്പിൽ ബസ് നിർത്തി ബസ് ജീവനക്കാരും കടുത്തുരുത്തി പോളിടെക്നിക് കോളേജിലെ വിദ്യാർഥികളും ചേർന്ന് രോഗിയെ താങ്ങിയെടുത്ത് എത്തിച്ചെങ്കിലും ഈ സമയം ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു. വീണ്ടും ബസിൽ രോഗിയുമായി ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കെത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം രാവിലെ മുതൽ ഉള്ളതിനാൽ,സനീഷിന് പ്രഥമിക ചികിത്സ തൊട്ടടുത്ത് തന്നെ നൽകാൻ കഴിഞ്ഞു. 

തുടർന്ന് വിദഗ്ധ ചികിത്സക്കായി യുവാവിനെ വൈക്കം ആശുപത്രിയിലേക്ക് മാറ്റി.സമയോചിതമായ ഇടപെടലിൽ ഒരു ജീവൻ രക്ഷിച്ച വിനായകിനും, ലൈസണും, അഭിനന്ദനങ്ങൾ അറിയിച്ചു മന്ത്രി വി.എൻ വാസവൻ

Follow us on :

More in Related News