Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി വൈക്കം.

16 Sep 2026 22:02 IST

santhosh sharma.v

Share News :

വൈക്കം: കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) 21-ാം സംസ്ഥാന സമ്മേളനത്തിന് സത്യഗ്രഹഭൂമി ഒരുങ്ങി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 19 ന് സമാപിക്കും. വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഇപ്റ്റ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ തുടര്‍ന്ന് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കലാ-സാംസ്‌കാരിക പ്രതിഭകളെ ആദരിക്കും. സജിത മഠത്തില്‍, കെ.ജി പൗലോസ്, അഡ്വ. വി.എസ് സുനില്‍കുമാര്‍, അഡ്വ. പി.കെ ഹരികുമാര്‍, അരവിന്ദന്‍ കെ.എസ് മംഗലം, എം.ഡി ബാബുരാജ് തുടങ്ങിയവർ പ്രസംഗിക്കും. 18 ന് രാവിലെ 10.30ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സിഐടിയു ഫെഡറേഷന്‍ പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍, ഐഎന്‍ടിയുസി ഫെഡറേഷന്‍ പ്രസിഡന്റ് അജിത് ആറ്റിങ്ങല്‍, സ്വാഗതസംഘം സെക്രട്ടറി പി.ജി തൃഗുണസെന്‍, കെ.എന്‍ ഗോപി തുടങ്ങിയവർ പ്രസംഗിക്കും.

ഉച്ചക്ക് 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ ശശിധരന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി ആര്‍. സുശീലന്‍, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ ആശ, പി.കെ ഷാജകുമാര്‍, ഡി.പി മധു തുടങ്ങിയവർ പ്രസംഗിക്കും.19 ന് വൈകിട്ട് പി.കെ മേദിനിയെക്കുറിച്ചുള്ള മാറ്റത്തിന്റെ പാട്ടുകാരി എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സ്വാഗതസംഘം സെക്രട്ടറി പി.ജി തൃഗുണസെന്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ എം.ഡി ബാബുരാജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എന്‍. അനില്‍ ബിശ്വാസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Follow us on :

More in Related News