Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ചൊവ്വാഴ്ച്ച(ഓഗസ്റ്റ് 4)മുതൽ..

03 Aug 2026 19:44 IST

MUKUNDAN

Share News :

ഗുരുവായൂർ:ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സൗകര്യം ചൊവ്വാഴ്ച്ച മുതൽ നിലവിൽ വരും.വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ ആറരയ്ക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിക്കും.ക്ഷേത്രം കിഴക്കേ നടയിലാണ് ചടങ്ങ്.ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ മുന്നുറുഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും.പരീക്ഷണടിസ്ഥാനത്തിൽ ചൊവ്വാഴ്ച്ച മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം.ദിവസവും എട്ടു മണിക്കൂർ വെർച്വൽ ക്യൂ ദർശനം ഉണ്ടാകും.പ്രതിദിനം 2400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും.രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈകിട്ട് നാലു മുതൽ ആറുവരെയും ഈ സൗകര്യം ലഭിക്കും.ആഗസ്റ്റ് മാസത്തെ വെർച്വൽ ക്യൂ ദർശനത്തിൻ്റെ ബുക്കിങ്ങ് പൂർത്തിയായിയിട്ടുണ്ട്.സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ് വൈകാതെ തുടങ്ങും.ദർശന സൗകര്യം ലഭിക്കാൻ www.guruvayurdevasom.n എന്ന ദേവസ്വം വെബ്സൈറ്റ് സന്ദർശിക്കാം.

Follow us on :

More in Related News