Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് പ്ലാറ്റിനത്തിന് പുതിയ നേതൃത്വം; പുതിയ ഭാരവാഹികൾ ചുമതലയേറ്റു

30 Jul 2026 18:02 IST

NewsDelivery

Share News :

കോഴിക്കോട്: ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് പ്ലാറ്റിനത്തിന്റെ 2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റായി എം. ശിവരാമ പ്രകാശ്, സെക്രട്ടറിയായി പ്രദീപ് ടി. സി., ട്രഷറററായി അജിത് കുമാർ ടി. എന്നിവരാണ് ചുമതലയേറ്റത്.

ബീച്ച് റോഡിലെ റെസ്റ്റോറന്റ് ഷെഫ് പിള്ളെ ആസ്പിയൻ കോർട്ടിയാഡിൽ നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ഇ.എൻ. വിനിഷ് വിദ്യാധരൻ ഇൻസ്റ്റലേഷൻ ഓഫീസറായി മുഖ്യാതിഥിയായി പങ്കെടുത്തു.

ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ദിനൽ ആനന്ദ് എം. അധ്യക്ഷത വഹിച്ചു. കെ.എസ്. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷക്കാലം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മുൻ സെക്രട്ടറി ടി.കെ. സുരേന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ട്രഷറർ കെ.വി. പ്രവീൺഅന്തരിച്ചതിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ദിനൽ ആനന്ദ് എം., ടി.കെ. സുരേന്ദ്രൻ, കെ.എസ്. ബാലകൃഷ്ണൻ, ജോബിൻ ജോസ്, ലാലു ടി., പി.എം. ബിനോയ്, ബെന്നി എം.എസ്., സുരേഷ് സ്‌കറിയ, സന്തോഷ് അഡാട്ട്, ജലീൽ ഓണത്ത്, അനിൽ കുമാർ, ഫാത്തിമ കുഞ്ഞാമു, മനോജ് കുമാർ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി സ്ഥാനമേറ്റു.

ചടങ്ങിൽ രാജേഷ് കുമാർ, വിജയകുമാർ, അനിരുദ്ധൻ, രജേഷ് കുഞ്ഞപ്പൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

Follow us on :

More in Related News