Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 20:51 IST
Share News :
ചാവക്കാട്:നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ് ഓഫീസിന് ഐഎസ്ഒ സർട്ടിഫിക്കേഷന്‍ ലഭിച്ചു.ഓഡിറ്റർ എം.എച്ച്.ഷാജിക്കിൽ നിന്നും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്,സിഡിഎസ് ചെയർപേഴ്സൺ എൻ.കെ.പ്രസന്ന എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം,സിഡിഎസ് വൈസ് ചെയർപേഴ്സൺ സാജിത,മെമ്പർ സെക്രട്ടറി എ.വി.സംഗീത,അക്കൗണ്ടൻ്റ് ജെറീന,കൺവീനർമാരായ ഷിനി,സ്റ്റെപ്ന,ഫൗസിയ എന്നിവരും സിഡിഎസ് മെമ്പർമാരും പങ്കെടുത്തു.തുടർന്ന് ചാവക്കാട് കുടുംബശ്രീ സിഡിഎസിന് ലഭിച്ച അംഗീകാരത്തിൽ കുടുംബശ്രീ പ്രവർത്തകർ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു.
Follow us on :
Tags:
More in Related News
Please select your location.