Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ മഴ:ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി..

01 Aug 2026 19:59 IST

MUKUNDAN

Share News :

ചാവക്കാട്:മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും കനത്ത വെള്ളക്കെട്ടിലായി.മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിലും കടകളിലും വെള്ളം കയറി.ചാവക്കാട് ദേശീയപാത 66 സർവ്വീസ് റോഡുകളെല്ലാം വെള്ളക്കെട്ട് മൂലം അപകട ഭീഷണിയിലാണ്.മണത്തല എടക്കഴിയൂർ തുടങ്ങി പല സ്ഥലങ്ങളിലും കാന നിർമ്മാണത്തിനായി എടുത്ത കുഴികൾ മൂടാത്തത് മൂലം വെള്ളം നിറഞ്ഞു കവിഞ്ഞ നിലയിലാണ്.ഇവിടങ്ങളിൽ അപകട ദിശ ബോർഡുകളോ മറ്റോ ഇല്ല.ദേശീയപാത അധികൃതരുടെ വൻ അനാസ്ഥകളാണ് ഇവിടങ്ങളിൽ കാണപ്പെടുന്നത്.തിരുവത്ര,പുന്ന, ബ്ലാങ്ങാട്,അകലാട്,ഒറ്റയിനി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സർവ്വീസ് റോഡുകളിളിൽ ഉള്ള കുഴികളിൽ മഴ വെള്ളം നിറഞ്ഞ് വെള്ള കെട്ടിൽ അമർന്നിരിക്കുകയാണ്.ദേശീയപാത ആറുവരിപ്പാതയും വെള്ളക്കെട്ടിലാണ്.ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കാൽനടക്കാരും ദുരിതത്തിലായി.ചാവക്കാട് കുന്നംകുളം റോഡ്,ചാവക്കാട് ഏനാമാവ് റോഡ് എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിട്ടുണ്ട്.തെക്കഞ്ചേരി, വഞ്ചിക്കടവ് കനോലി കനാൽ തീരങ്ങളിലും ഓവുങ്ങൽ,പാലയൂർ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.ദേശീയ പാതയിലെ സർവീസ് റോഡുകളെല്ലാം തോടുകൾക്ക് സമാനമായി മാറി.അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചാവക്കാട് നഗരസഭ കൺട്രോൾ റൂം തുറന്നു.ഏതൊരു അടിയന്തിര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് ചാവക്കാട് നഗരസഭ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ നമ്പർ: 0487-2507376.

Follow us on :

More in Related News