Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 17:24 IST
Share News :
കോഴിക്കോട് : ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കണം. മഴക്കെടുതി കേന്ദ്ര-കേരള സർക്കാരുകൾ യോജിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണമെന്നും മലബാർ ഡെവലപ്മെൻറ് കൗൺസിൽ ആവശ്യപ്പെട്ടു.
ദുരിതബാധിതർക്ക് ധനസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി എംഡിസി സ്വാഗതം ചെയ്തു.
വെള്ളപ്പൊക്കം മൂലം റെയിൽ, റോഡ്, ജല ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ട സൗകര്യങ്ങൾ പുന:സ്ഥാപിക്കണമെന്നും കനത്ത മഴയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും പരിക്കുപറ്റിയവരുടെയും കുടുംബങ്ങൾക്കും താങ്ങാൻ ആവാത്ത കഷ്ട-നഷ്ടങ്ങൾ സംഭവിച്ചവർക്കും കാല താമസമില്ലാതെ നഷ്ടപരിഹാരവും ഉടൻ വിതരണം ചെയ്യണമെന്നും മഴക്കെടുതിയുടെ ആഘാതം കണക്കിലെടുത്ത് ഇത് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എം ഡി സി ആവശ്യപ്പെട്ടു.
ചൂരൽമല മുണ്ടക്കൈ ഉരുൾ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് നൽകിയ മാതൃകയിലുള്ള ധനസഹായങ്ങളും പരിഗണനയും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ട റോഡുകളും പാലങ്ങളും ഗതാഗതയോഗ്യ മാക്കണമെന്നും, നിത്യോപയോഗ സാധന ലഭ്യത ഉറപ്പുവരുത്തണമെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
പരസ്പരം കുറ്റപ്പെടുത്താതെ എല്ലാ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് ആശ്വാസ നടപടികൾ എടുക്കണമെന്നും ഓണം മുന്നിൽക്കണ്ട് കൂടുതൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണം എന്നും ആവശ്യമായ ഫണ്ട് കേന്ദ്രസർക്കാരിൽ നിന്ന് നേടിയെടുക്കണം എന്നും അപ്രതീക്ഷ മഴക്കെടുതി അടുത്ത ഓണ കച്ചവടത്തെയും, ടൂറിസ്റ്റുകളുടെ വരവിനെയും പ്രതികൂലമായി ബാധിക്കാതി രിക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും പ്രസിഡൻറ് ഷെവലിയാർ സി. ഇ.ചാക്കുണ്ണിയും സീനിയർ വൈസ് പ്രസിഡൻറ് എ. ശിവശങ്കരനും ആവശ്യപ്പെട്ടു
Follow us on :
Tags:
More in Related News
Please select your location.