Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

16 Sep 2026 16:04 IST

Jithu Vijay

Share News :

പാലക്കാട് : റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ  പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു.). വാർത്ത പ്രക്ഷേപണം പോലും തടസ്സപ്പെടുത്തി മാധ്യമ പ്രവർത്തകർക്കു നേരെ പൊലീസിന് അഴിഞ്ഞാടാൻ എന്ത് അടിയന്തിര സാഹചര്യമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കണം. മണിക്കൂറുകറോളം ഒരു വാർത്താ ചാനൽ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്. പൊലീസിൻ്റെ നരനായാട്ടിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം. മാധ്യമ സ്ഥാപനത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിനും നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് കെ.ജെ.യു. സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്തും ജനറൽ സെക്രട്ടറി എ.പി. ഷഫീഖും അഭ്യർഥിച്ചു.

Follow us on :

More in Related News