Tue Dec 12, 2023 10:56 PM 1ST

Location  

Sign In

34 വർഷം ഒമാനിൽ പ്രവാസജീവിതം നയിച്ച തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി

16 Sep 2026 20:50 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ ജില്ലയിലെ വേളുക്കര പഞ്ചായത്തിലെ വെള്ളങ്ങല്ലൂർ, പട്ടേപാടം സ്വദേശി ചീനിക്കാപുറത്ത് വീട്ടിൽ അലി നാട്ടിൽ നിര്യാതനായി.

34 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന അദ്ദേഹം മസ്കറ്റിലെ ഗുബ്റയിൽ പ്രവർത്തിക്കുന്ന പെപ്സി കമ്പനിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

പരേതനായ അബ്ദുൽ ഖാദറിന്റെയും പരേതയായ ആസിയയുടെയും മകനാണ്. ഭാര്യ: ലൈല. മക്കൾ: ജിഷിത, ജാസിർ. മരുമകൻ: മുജീബ്.

സഹോദരങ്ങൾ: അബു, അബ്ദുറസാഖ്, ഒമാനിലെ പ്രമുഖ ഗായകനായ അബ്ദുൽ സത്താർ, ഐഷാബി, ജുമൈല, ഹഫ്സത്ത്. പരേതരായ സുഹറ, റഹ്മത്ത്.

ഒമാനിലെ പ്രവാസി സമൂഹത്തിലും സ്വദേശത്തും നിരവധി സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും സമ്പാദിച്ചിരുന്ന അലിയുടെ നിര്യാണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ ദുഃഖമായി.

Follow us on :

More in Related News