Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ചിറക്’ സിഗ്നേച്ചർ ക്യാമ്പയിന് തുടക്കം

14 Sep 2026 16:02 IST

Jithu Vijay

Share News :

കൊണ്ടോട്ടി : വിഭിന്ന ശേഷിക്കാരുടെ ക്ഷേമവും സാമൂഹിക പിന്തുണയും ലക്ഷ്യമാക്കി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ, അമൽ ഇൻപയെസ്സ്, ഡിവിഷൻ കൗൺസിലർ, സഹകാരികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ വിഭിന്ന ശേഷി സൗഹൃദ ഗ്രാമം ‘ചിറക്’ പദ്ധതിയുടെ ഭാഗമായി ‘സിഗ്നേച്ചർ’ ക്യാമ്പയിന് തുടക്കമായി.


ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ ഒപ്പുവെച്ച് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചിറക് അംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് അവരുടെ നിലവിലെ സാഹചര്യങ്ങളും കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമുള്ള മേഖലകളും നേരിട്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് വീടുകളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.


ക്യാമ്പയിനിലൂടെ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകൾ കണ്ടെത്തി തുടർപദ്ധതികൾ നടപ്പാക്കും. തൊഴിൽ പരിശീലനം, സംരംഭ യൂണിറ്റുകൾ, പ്രത്യേക സംഗമങ്ങൾ, കലാ-കായിക പ്രോത്സാഹന പദ്ധതികൾ, ‘നാട്ടുവെളിച്ചം’ തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.


‘ചിറക്’ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകത്തിലേക്ക് അംഗങ്ങളിൽനിന്ന് സർഗാത്മക കൃതികളും ശേഖരിച്ചു. ചിറക് ഗ്രാമം കോർഡിനേറ്റർ സാബിറ സി.പി., അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ, തങ്ക പി., സുനിത കെ.വി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്നേഹസന്ദർശനം.


അംഗങ്ങളെ കൂടുതൽ ചേർത്തുനിർത്തുന്നതിനും അവരുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും കരുത്തേകുന്നതിനുമായി തുടർപ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News