Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ 'യൂ ആർ നോട്ട് അലോൺ' ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

16 Sep 2026 12:55 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വിദ്യാർത്ഥികൾക്കായി 'യൂ ആർ നോട്ട് അലോൺ' (You Are Not Alone) എന്ന പേരിൽ ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് ജീവാനി സെന്റർ ഫോർ സ്റ്റുഡന്റ്സ് വെൽബീങ്ങിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്.


കോളേജ് സൈക്കോളജിസ്റ്റും ജീവാനി സെന്റർ കോർഡിനേറ്ററുമായ ശ്രുതി. പി സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ജീവാനി കോർഡിനേറ്ററുമായ ഡോ. റംല. കെ ചടങ്ങിന് ആശംസകൾ നേർന്നു.


തുടർന്ന് അഡ്വ. സി.കെ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. "കൂടുതൽ സുരക്ഷിതമായ ഒരു നാളെ നമുക്ക് പടുത്തുയർത്താം" (Let's build a safer tomorrow...) എന്ന സന്ദേശമുയർത്തിയാണ് പരിപാടി സമാപിച്ചത്.

Follow us on :

More in Related News