Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 19:38 IST
Share News :
കടുത്തുരുത്തി: വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് സഹകരണം- തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് ആഗോള മാതൃക സൃഷ്ടിക്കുന്നതിൽ ആയുർവേദം വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയുർദൈർഘ്യം കേരളത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലായിരിക്കുന്നതും ആയുർവേദത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. കോവിഡ് കാലത്ത് ആയുർവേദത്തിന്റെ ശക്തി നമ്മൾ തിരിച്ചറിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
വെളിയന്നൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്തംഗം ഷിബി മത്തായി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു രാഘവൻ, സണ്ണി പുതിയിടം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡെയ്സി മാത്യു, തങ്കമണി ശശി, വത്സ രാജൻ, ബിജി പ്രകാശ്, ബിജു രാഘവൻ, കുഞ്ഞുമോൾ റോയി, ഒ.എം. മനു, ഷീല ബിജു, ജോർജ് പീറ്റർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സജേഷ് ശശി, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. ഐ. ടി. അജിത, ആയുർവേദ ആശുപത്രി സി.എം.ഒ. ഡോ. പി. രാജശ്രീ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എൻ.കെ. ബൈജു, സി.ഡി.എസ് ചെയർപേഴ്‌സൺ ഇന്ദുലേഖ പ്രകാശ് എന്നിവർ പങ്കെടുത്തു.
നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. വെളിയന്നൂർ ജംഗ്ഷനു സമീപം സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം.
Follow us on :
Tags:
More in Related News
Please select your location.