Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ല സ്കൂൾ കലോത്സവം നടനം 2025 തുടക്കം കുറിച്ചു.

11 Nov 2025 15:07 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ഉപജില്ല സ്കൂൾ കലോത്സവം നടനം 2025 ന് തുടക്കം കുറിച്ചു. വൈക്കം തെരേസാസ് ഗേൾസ് എച്ച്എസ്എസ് സ്കൂളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം സിനിമ സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവ വേദികളാണ് തന്നെ കലാരംഗത്തേക്ക് എത്തിച്ചുതെന്നും വേദികളിലെ വിവിധ നിറങ്ങൾ വിവിധ മത്സര വേദികൾക്ക് പ്രചോദനമായെന്നും ഓരോ കലാകാരന്മാരുടെയും വിജയം നിർണയിക്കുന്നത് സ്കൂൾ കലോത്സവ വേദികൾ തന്നെയാണെന്നും തരുൺ മൂർത്തി അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാദർ ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈക്കം ഉപജില്ലസ്കൂൾ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത അൽഫിയ റ്റിജോയിക്കും നടനം 2025 എന്ന പേര് നിർദ്ദേശിച്ച സ്നേഹ സാബുവിനും വൈക്കം എഇഒ കെ.സി ദീപ സമ്മാനദാനവും നിർവഹിച്ചു. ജനറൽ കൺവീനർ മിനി അഗസ്റ്റിൻ, പി ടി എ പ്രസിഡൻ്റ് എൻ. സി തോമസ്, എച്ച് എം ഫോറം കൺവീനർ എം. ജി സുനിത, സ്കൂൾ പ്രിൻസിപ്പാൾ ആശാ സെബാസ്റ്റ്യൻ അധ്യാപക സംഘടന പ്രതിനിധികളായ എൻ. വൈ അബ്ദുൽ ജമാൽ, ബൈജുമോൻ ജോസഫ് , ഷമീർ കെ എം ,നിഷാദ് തോമസ്,ഷൈനി എഡ്വേർഡ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Follow us on :

More in Related News