Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 22:04 IST
Share News :
വൈക്കം: ലോകത്തിലെ പല രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾ രാജ്യങ്ങളുടെ അതിരുകൾ കടന്ന് യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബ്രസിൽ കയറി ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തിയപ്പോൾ വൈക്കത്തിനും അഭിമാന നിമിഷം. സമുദ്രനിരപ്പിൽ നിന്നും 18510 അടി ഉയരമുള്ള മഞ്ഞുമല കയറിയ മലയാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ വൈക്കം ചെമ്മനത്തുകര കമ്മട്ടിൽ മാത്യു തോമസിൻ്റെയും ഡോളിയുടെയും രണ്ടാമത്തെ മകൻ ആൻസ് മരിയൻ എം കമ്മട്ടിലാണ്. ബാംഗ്ലൂരിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയി ജോലി ചെയ്തു വരുന്ന ആൻസ് മരിയൻ 2025 ആഗസ്റ്റ് 15ന് ഇൻഡ്യൻ സ്വാതന്ത്ര്യ ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയപതാക ഉയർത്തിയിരുന്നു. പർവ്വതാരോഹണത്തിൽ തല്പരനായ ആൻസ് മരിയൻ നല്ലൊരു പ്രാസംഗികൻ കൂടിയാണ്. വൈക്കം സെൻ്റ് ജോസഫ് ഫെറോന ഇടവക, സെൻ്റ് പീറ്റർ കുടുംബ യൂണിറ്റ് പ്രസിഡൻ്റും പാരീഷ് കൗൺസിൽ അംഗവുമായ മാത്യൂ തോമസ് കമ്മട്ടിലിൻ്റെ മകനാണ്.
Follow us on :
Tags:
More in Related News
Please select your location.