Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 13:23 IST
Share News :
വൈക്കം: വൈക്കത്ത് ബ്ലോക്ക്
കോൺഗ്രസ് കമ്മറ്റിയുടെയും വിവിധ മണ്ഡലം, വാർഡ് കോൺഗ്രസ് കമ്മറ്റികളുടെയും നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ 15-ാമത് ചരമവാർഷികദിനം ആചരിച്ചു. ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി. വൈക്കം ബ്ലോക്ക് കോൺഗ്രസ് ഭവന് മുന്നിൽ നടന്ന
അനുസ്മരണ സമ്മേളനത്തിൽ
ബ്ലോക്ക് പ്രസിഡൻ്റ് പി. ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം റാവുത്തർ, ജയ് ജോൺ പേരയിൽ, ഷാജി വല്ലൂത്തറ , ഷഡാനനൻനായർ, ബി. ചന്ദ്രശേഖരൻ, കെ. ബിനി മോൻ, പി.റ്റി.സുഭാഷ്, കെ.കെ സചിവോത്തമൻ , സന്തോഷ് ചക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയനാപുരത്ത് നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് പി.ഡി ജോർജ്ജ് അധ്യക്ഷത വഹിച്ചു. മറവൻതുരുത്തിൽ മണ്ഡലം പ്രസിഡൻ്റ് മോഹൻ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് 12-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്ക്വയറിൽ നടന്ന അനുസ്മരണ യോഗത്തിൽ വാർഡ് പ്രസിഡന്റ് എൻ. സി നടരാജൻ അധ്യക്ഷത വഹിച്ചു. ഇ.കെ രാധാകൃഷ്ണൻ, ശ്രീകാന്ത് സോമൻ, ഷിജോ പി. എസ്, മാധവൻ, ജോസഫ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.