Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2026 21:04 IST
Share News :
തലയോലപ്പറമ്പ് : കേന്ദ്ര ബജറ്റ് അവതരണത്തിൽ കേരളത്തോടുള്ള അവഗണനയിലൂടെ രാജ്യത്തെ ഫെഡറൽ തത്വങ്ങളെ ബലി കഴിച്ചിരിക്കുകയാണെന്ന് സി പി ഐ ആരോപിച്ചു. ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി പി ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ജനകീയകൂട്ടായ്മയും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ സമരം സി പി ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. പി. എസ് പുഷ്പമണി , എം. ജി രഞ്ജിത്ത് ,എം.കെ രാജേഷ്, അനി ചെള്ളാങ്കൽ , കെ. സി സജി , കെ. എം മുരളീധരൻ , ജസ്സിന ഷാജുദ്ദിൻ , കെ. ബി വിഷ്ണുപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.