Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 03:11 IST
Share News :
ദോഹ: ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഇൻകാസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും, നസീം മെഡിക്കൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ മികച്ച പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് മുന്നോറോളം പേർ പ്രയോജനപ്പെടുത്തി.
പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിൽ, 14 വ്യത്യസ്ത രക്തപരിശോധനകൾ, ബി.എം.ഐ. പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങിയ വിവിധ സേവനങ്ങൾ സൗജന്യമായി ഒരുക്കിയിരുന്നു. നിരവധി പേർക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും തുടർ ചികിത്സയ്ക്കുള്ള നിർദേശങ്ങൾ ലഭിക്കുന്നതിനും ക്യാമ്പ് സഹായകമായി.
മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്കർ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി.എ. നാസർ ചടങ്ങിൽ, ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികളെക്കുറിച്ചും സമയബന്ധിതമായ ആരോഗ്യ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി കെ വി ബോബൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഹൈദർ ചുങ്കത്തറ , വി എസ് അബ്ദുൾ റഹ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻഷാ.പി.വി, മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ്, ട്രഷറർ ജിൻസ് ജോസ് എന്നിവർ ആശംസകൾ നേർന്നു. ഇൻകാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ സെക്രട്ടറി സുഹൈൽ സ്വാഗതവും, ട്രഷറർ ആഷിഖ് നന്ദിയും പറഞ്ഞു.
മെഡിക്കൽ ക്യാമ്പ് വിജയകരമാക്കുന്നതിൽ മികച്ച സഹകരണം നൽകിയ നസീം മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഖത്തർ ഇൻകാസ് പാലക്കാട് യൂത്ത് വിംഗ്, ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് നല്കി.
ഭാവിയിലും പ്രവാസികൾക്കായി കൂടുതൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ പരിപാടികളും മറ്റ് ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
ഇൻകാസ് ജില്ലാ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, യൂത്ത് വിംഗ് ഭാരവാഹികളും പ്രവർത്തകരെയും കൂടാതെ ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് മാതൃകാപരമായ ഒരു സംരംഭമായി മാറി.
Follow us on :
Tags:
More in Related News
Please select your location.