Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 13:56 IST
Share News :
മസ്കറ്റ്: പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും കാരണം ഈ വർഷം റദ്ദാക്കിയ CBSE പ്ലസ് ടു ബോർഡ് പരീക്ഷകൾ എഴുതാൻ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം ലഭിച്ചു. പ്രത്യേക പരീക്ഷകൾ നടത്താൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE) തീരുമാനിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമായി.
ഒമാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ CBSE സ്കൂളുകളിലെ ക്ലാസ് 12 വിദ്യാർത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. 2026 മാർച്ചിൽ മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ ആദ്യം മാറ്റിവെക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ ഫലങ്ങൾ പ്രത്യേക മൂല്യനിർണയ രീതിയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇപ്പോൾ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം 20 അക്കാദമിക് വിഷയങ്ങളും 20 സ്കിൽ വിഷയങ്ങളും ഉൾപ്പെടെ ആകെ 40 വിഷയങ്ങളിൽ പ്രത്യേക പരീക്ഷ നടത്തും. ഈ പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 22 മുതൽ 26 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകളായിരിക്കും അന്തിമമായി പരിഗണിക്കുക.
2026-ലെ പ്രധാന ബോർഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്ന വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭിക്കുക. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും വിദേശ സർവകലാശാലകളിലേക്കുള്ള അപേക്ഷകൾക്കും മികച്ച മാർക്ക് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പ്രത്യേക പരീക്ഷ വലിയ സഹായമാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ അക്കാദമിക ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമിടുന്ന തീരുമാനമായാണ് CBSEയുടെ പുതിയ നടപടി വിലയിരുത്തപ്പെടുന്നത്. പരീക്ഷ തീയതികളും മറ്റ് വിശദാംശങ്ങളും CBSE ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.
Follow us on :
Tags:
More in Related News
Please select your location.