Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ അസോസിയേഷൻ മസ്ക‌റ്റ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ

16 Apr 2026 21:14 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശൂർ അസോസിയേഷൻ മസ്ക‌റ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

നാളെ 2026 ഏപ്രിൽ 17, വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12.30 വരെ മസ്കറ്റ് ഭൗഷറിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

“ഡ്രോപ്പ് 4 ലൈഫ്” എന്ന ആശയവുമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിലൂടെ സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ആവശ്യക്കാരുടെ ജീവൻ രക്ഷിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

കൺവീനർ ഡേവിസ് കൊല്ലന്നൂർ, പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി, സെക്രട്ടറി വാസുദേവൻ തളിയാറ, ട്രഷറർ മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ

ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9943 8851 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എല്ലാ ആരോഗ്യവാന്മാരായ ആളുകളോടും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി ജീവനുകൾ രക്ഷിക്കാൻ സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Follow us on :

More in Related News