Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2026 20:34 IST
Share News :
മസ്കറ്റ്: സ്വകാര്യ സന്ദർശനാർത്ഥം ഒമാനിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്കിന് ഊഷ്മളമായ വരവേൽപാണ് ഒമാൻ നൽകിയത്.
മസ്കറ്റ് റോയൽ എയർപോർട്ടിലെത്തിയ അമീറിനെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തിലിറങ്ങിയ ഖത്തർ അമീറിന് റോയൽ ഗാർഡ് ഓഫ് ഒമാന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. തുടർന്ന് മസ്കറ്റിലെ അൽ ബറക കൊട്ടാരത്തിലേക്ക് തിരിച്ചു.
ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
Follow us on :
Tags:
More in Related News
Please select your location.