Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2026 20:36 IST
Share News :
മസ്കറ്റ്: ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു.
കൊല്ലം തഴുതല കൊട്ടിയം കാവുവിള ബിസ്മില്ല മൻസിലിൽ ത്വാഹ അലിയാർ കുഞ്ഞ് (65) ആണ് ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.
ബുധനാഴ്‌ച രാത്രി 11 മണിയോടെ ഖദ്റയിൽ റോഡ് മുറിച്ചുകടക്കവൈ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ത്വാഹ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു.
ഖദ്റയിലെ പ്രവാസികൾക്ക് ഏറെ സുപരിചിതനായ ത്വാഹ വർഷങ്ങളോളമായി ഖദ്റയിലെ അൽസഫ സൂപ്പർമാർക്കറ്റിന് സമീപം ചെറുകിട കച്ചവടം നടത്തിവരികയാണ്.
ഭാര്യ: സീനത്ത്. മകൻ ആഷിഖ് ഖാബൂറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. മകൾ ഫാത്തിമ യു.എസിൽ ഡെൻ്റൽ ഡോക്‌ടറാണ്.
മസ്കറ്റ് ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്ത് കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.