Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2026 20:24 IST
Share News :
വള്ളിക്കുന്ന് :ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ ശക്തമായി ഇടപെട്ടു. ഇത്തരം അനാരോഗ്യകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ അറിയിച്ചു. അത്താണിക്കൽ കോട്ടപ്പടി ബസ്‌സ്റ്റോപ്പിന് സമീപത്താണ് മാലിന്യങ്ങൾ തള്ളിയതായി കണ്ടത്. എച്ച്.ഐ.സ്മിത ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് ക്ലോറിനേഷൻ ചെയ്തു. പരാതികളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ അബ്ദുൽ അസീസ്,ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയായ ഈ പ്രവണത അവസാനിപ്പിക്കണമെന്നും സംശയാസ്പദമായ രീതിയിൽ വാഹങ്ങളോ മറ്റോ കണ്ടാൽ ഫോട്ടോ എടുത്ത് പഞ്ചായത്ത് അധികൃതരെ അറിയിക്കണമെന്നും. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി
Follow us on :
Tags:
Please select your location.