Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ കണ്ണന് വഴിപാടായി വെളളി കവര വിളക്കും സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും സമർപ്പിച്ചു

16 Apr 2026 22:07 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിലേക്ക് ടിവിഎസ് മോട്ടോർ കമ്പനിയുടെ വഴിപാടായി മൂന്ന് തട്ടുള്ള അഞ്ച് കിലോഗ്രാം തൂക്കം വരുന്ന വെളളി കവര വിളക്കും അമ്പത് സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും സമർപ്പിച്ചു.ടിവിഎസ് ഡയറക്ടർ കെ.എൻ.രാധാകൃഷ്ണനാണ് സമർപ്പണം നടത്തിയത്.ക്ഷേത്രം സോപാനപടിയിൽ ശ്രീഗുരുവായൂരപ്പന് കദളിക്കുലയും നെയ്യും കാണിക്കയും സമർപ്പിച്ച ശേഷമായിരുന്നു ഈ സമർപ്പണം.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്,ഭരണ സമിതി അംഗങ്ങളായ സി.മനോജ്,കെ.എസ്.ബാലഗോപാൽ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി.സമർപ്പണത്തിൻ്റെ രസീത് ചെയർമാനും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ടി.വി.എസ് മോട്ടോർ കമ്പനി ഡയറക്ടർ കെ.എൻ.രാധാകൃഷ്ണന് കൈമാറി.


Follow us on :

More in Related News