Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു..

16 Apr 2026 21:46 IST

MUKUNDAN

Share News :

വടക്കേകാട്:തൊഴിയൂർ ഐസിഎ കോളേജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വടക്കേകാട് എടക്കര റോഡ് ചന്ദനത്ത് ബഷീർ മകൻ ദിൽഷാദ്(25)ആണ് മരിച്ചത്.ബുധനാഴ്ച്ച രാതി 11 മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലിസ് നടപടികൾക്ക് ശേഷം എരിഞ്ഞിപ്പടി ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.ഗൾഫിൽ ആയിരുന്ന ദിൽഷാദ് നാട്ടിൽ വന്ന് തിരികെപോകാനുള്ള ഒരുക്കത്തിലായിരുന്നു.മാതാവ്:സൽമ.സഹോദരങ്ങൾ:ഇർഫാൻ,തസ്‌ലീമ.

Follow us on :

More in Related News