Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മബെല സൂഖിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ കെഎംസിസി യുടെ ഇടപെടലിൽ നാട്ടിൽ എത്തിച്ചു

12 Apr 2026 01:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ മബെലയിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി യുവാവിനെ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

മസ്കറ്റ് കെഎംസിസി മബെല ഏരിയ കെയർ വിംഗ് പ്രവർത്തകരുടെ രണ്ടാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്.

20 വർഷത്തോളം മസ്കറ്റിലെ മബെല സൂഖിൽ തൊഴിലാളി ആയിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് തൊഴിൽ തേടി വിസിറ്റ് വിസയിൽ എത്തിയപ്പോൾ ആയിരുന്നു പക്ഷാഖാതം പിടിപെട്ടത്. പ്രാഥമിക കാര്യങ്ങൾക്ക് പോലും പ്രയാസപ്പെടുന്ന സാഹചര്യത്തിൽ മബെല സൂഖിൽ കിടന്നിരുന്ന ഇദ്ദേഹത്തെ സൂഖിലെ തൊഴിലാളികളായ യാക്കൂബ് മടത്തിലും ഗഫൂറുമാണ് ആദ്യം കാണുന്നത്. സൂഖിലെ മുൻ തൊഴിലാളി ആയിരുന്നു ഇദ്ദേഹമെന്ന് തിരിച്ചറിഞ്ഞ ഇവർ മബെല കെഎംസിസി യെ സഹായത്തിനായി സമീപിച്ചു. ഇദ്ദേഹത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ മബെല കെഎംസിസി കമ്മിറ്റി ഇദ്ദേഹത്തിന് താമസവും, ഭക്ഷണവും വസ്ത്രവും ഒരുക്കി നൽകി. മബെല അൽ സലാമ പൊളി ക്ലിനിക്കിലെ ഡോക്ടർ റഷീദ് അലിയുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യ സഹായവും ഉറപ്പാക്കി. ഇദ്ദേഹം പക്ഷഖാത ബാധിതൻ ആണെന്ന് തിരിച്ചറിഞ്ഞ സാമൂഹിക പ്രവർത്തകർ ഇദ്ദേഹത്തെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ എമ്പസിയുടെ സഹായം തേടി. ഇതിനിടെ ഇദ്ദേഹത്തിന്റെ പാസ്സ്പോർട്ടും ഇദ്ദേഹത്തിന് നൽകേണ്ട പണവും ഇദ്ദേഹത്തിന് തൊഴിൽ വിസ ശരിയാക്കി നൽകാൻ ഏൽപ്പിച്ച പാകിസ്ഥാൻ സ്വദേശി തിരികെ നൽകി.

തുടർന്ന് ഇന്ത്യൻ എമ്പസിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറിയ ഇദ്ദേഹത്തിന് പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമായിരുന്നു. മബെല കെഎംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ ദിവസവും ഇദ്ദേഹത്തിന് ഹോം കെയർ സേവനം നൽകി. എംബസി ഇടപെടലിൽ പിഴ ഒഴിവാക്കിയും മബെല സൂഖിലെ സുമനസ്സുകളുടെ സഹായത്തിൽ വിമാന ടിക്കറ്റ് സംഘടിപ്പിച്ചുമാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചത്. മബെല കെഎംസിസി കെയർ വിംഗ് പ്രവർത്തകരും, കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം, എസ് വി അറഫാത്ത്, മുർഷിദ് തങ്ങൾ, ഇസ്മായിൽ പുന്നോൾ ,ബഷീർ കൊടിയിൽ, അനീഷ് ഒറ്റപ്പാലം, അബ്ദുൽ സലാം തൃക്കരിപ്പൂർ തുടങ്ങിയവരാണ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.

Follow us on :

More in Related News