Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2026 19:48 IST
Share News :
മസ്കറ്റ്: ഗാല മജ്ലിസുൽ ഇൽമ് മദ്രസ്സ മസ്കറ്റ് റെയിഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ വർക്കിംഗ് പ്രസിഡന്റ് യൂസഫ് ഉസ്താദ് ഉദ്ഘാടനം ചെയ്തു,
SIC & SKSSF ഗാല ഏരിയ കമ്മറ്റി യാണ് മദ്രസ്സക്ക് തുടക്കം കുറിച്ചത്, യൂസഫ് ഉസ്താദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങിന് SKSSF ഗാല ഏരിയ പ്രസിഡന്റ് ബഷീർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു,
SKSSF ഗാല ഏരിയ സെക്രട്ടറി സിദ്ദീഖ് എ പി കുഴിങ്ങര സദസ്സിനു സ്വാഗതം പറഞ്ഞു, മദ്രസയുടെ അനിവാര്യതയെ കുറിച്ച് യൂസഫ് ഉസ്താദ് ഉൽഘടന പ്രസംഗത്തിൽ പരാമർശിച്ചു,
SIC നാഷണൽ കമ്മറ്റി ജനറൽ സെക്രെട്ടറി ഷുക്കൂർ ഹാജി, SKSSF ആസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി, ബൗഷർ മദ്രസ്സ പ്രിൻസിപ്പാൾ മോയിൻ ഫൈസി, മസ്കറ്റ് റെയിഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ സെക്രെട്ടറി നിസാമി ഉസ്താദ്, മദ്രസ്സ അധ്യാപകൻ മജീദ് ഉസ്താദ്, KMCC ഗാല ഏരിയ പ്രസിഡന്റ് മജീദ് സാഹിബ്, സീബ് മുഹമ്മദ് അലി ഹാജി, SKSSF ആസിമ മേഖല ട്രഷറർ സക്കറിയ ഹാജി തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി.
മദ്രസ ഭാരവാഹികൾ പ്രസിഡണ്ട് ബഷീർ കൈപ്പമംഗലം, സെക്രട്ടറി സിദ്ദീഖ് എ പി കുഴിങ്ങര, ട്രഷറർ അഫ്സൽ കുറ്റിപ്പുറം, കോഡിനേറ്റർ അബ്ദുള്ള കുറ്റ്യാടി, വൈ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, ജോയിൻ സെക്രട്ടറി അൻവർ നിലമ്പൂർ.
വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെയാണ് മദ്രസ നടത്തുന്നത് ഒന്നു മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുണ്ട്,
കൂടുതൽ വിവരങ്ങൾക്ക് : Abdulla Sk Gala 7825 9209, Basheer Gala 9611 2250, Anwar Gala 7851 8168, Sidhiq Gala 99935 8246, Afsal Gala 9237 1305, Abdul Gafoor 7746 4743.
Follow us on :
Tags:
More in Related News
Please select your location.