Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തന്നൂരിന്റെ വികസന സാദ്ധ്യതകൾ ശില്പശാല നടന്നു.

20 Dec 2024 20:45 IST

R mohandas

Share News :

 ചാത്തന്നൂർ: സിറ്റിസൺസ് ഫാറം സംഘടിപ്പിച്ച  "ചാത്തന്നൂരിന്റെ വികസന സാദ്ധ്യതകൾ" ശില്പശാല നടന്നു. ബ്ലോക്ക് ഗ്രാമപഞ്ചായത്തു അധികൃതരും ഗ്രാമപഞ്ചായത്തു മുൻ പ്രസിഡന്റുമാരും ആസൂത്രണസമിതി വിദഗ്ധരും ശിൽപ്പശാലയിൽ പങ്കെടുത്തു.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. കെ. ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മാമ്പള്ളി ജി. ആർ.രഘുനാഥൻ ചർച്ചാരേഖകൾ അവതരിപ്പിച്ചു. ബസ്സ് സ്റ്റോപ്പ്, ഓട്ടോ ടാക്സി സ്റ്റാന്റ്, വഴിവാണിഭ ക്കാരുടെ പുനരധിവാസം, പൊതു മാർക്കറ്റ്, പൊതുസ്ഥലങ്ങൾ മുതലായവ കണ്ടെത്താനുള്ള കൂട്ടായ പരിശ്രമം ഉടൻ ആരംഭിക്കണമെന്നും കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിന് കിഴക്കു ഭാഗത്തുള്ള 80 സെന്റ് റവന്യൂ വക ഭൂമി പഞ്ചായത്തിന് വിട്ടു കിട്ടുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ അദ്ധ്യക്ഷനായുള്ള കർമ്മസമിതിക്ക് രൂപം നൽകുകയും ചെയ്തു. ബ്ലോക്ക് കോ- ഓർഡിനേറ്റർ ഡി. സുധീന്ദ്രബാബു, കിലറിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ്‌, റീജിയനൽ കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ആർ. ഗോപാലകൃഷ്ണൻ നായർ, പ്രൊഫ. ശിവപ്രസാദ്, വി. വിജയ മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മരിയ വി. സണ്ണി, ടി. ദിജു, ഉളിയനാട് ജയൻ, ജോൺ എബ്രഹാം, എൻ.ഷണ്മുഖദാസ്, കോസ്മോ വിജയൻ,കെ. ഉണ്ണികൃഷ്ണപിള്ള, ജി. രാജശേഖരൻ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

Follow us on :

More in Related News