Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റഷ്യന്‍ വനിതയ്ക്ക് ഗാന്ധിഭവന്‍ ഷെല്‍ട്ടര്‍ഹോമില്‍ അഭയം

16 Apr 2026 12:06 IST

R mohandas

Share News :


ചാത്തന്നൂർ: പുനലൂര്‍ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു കാണപ്പെട്ട യുലിയ ബലോവ എന്ന റഷ്യന്‍ വനിത ഗാന്ധിഭവന്‍ വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നല്‍കി.

കൊല്ലം റൂറല്‍ എസ്.പി. ടി.കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് സംഘമാണ് ഇവരെ ഗാന്ധിഭവനിലെത്തിച്ചത്. ഉദ്ദേശം 50 വയസ്സ് തോന്നിക്കുന്ന ഇവര്‍ അധികം ആരോടും സംസാരിക്കാതെ ഒഴിഞ്ഞു മാറുകയും ചോദിക്കുന്നതിന് കൃത്യമായ മറുപടിയും നല്‍കുന്നില്ല. ആഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഫാസ്റ്റിംഗ് ആണെന്നാണ് പറയുന്നത്. ഗാന്ധിഭവനിലെ കൗണ്‍സിലര്‍മാര്‍ അവരോട് സ്‌നേഹപൂര്‍വ്വം ഇടപെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. പോലീസും കൂടുതല്‍ വിവരങ്ങള്‍ അവരെപ്പറ്റി അറിയുന്നതു വരെ ഗാന്ധിഭവനില്‍ ഇവര്‍ക്ക് ആവശ്യമായ സ്‌നേഹപരിചരണങ്ങള്‍ നല്‍കുന്നതാണ്. ഇപ്പോള്‍ ഗാന്ധിഭവനില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ട 11 ശ്രീലങ്കര്‍ 4 വര്‍ഷമായി ഉണ്ട്. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇവരെ ഇവിടെ എത്തിച്ചിരുന്നത്. കേസ് അന്വേഷണം പൂര്‍ത്തിയായി കോടതി തീരുമാനമാകാത്തതുകൊണ്ടാണ് ഇവര്‍ മടങ്ങിപ്പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ഇരിക്കുന്നത്.

കെനിയന്‍ സ്വദേശികളായ 4 വനിതകളും ഈ കൂട്ടത്തില്‍ ഇവിടെയുണ്ട്. മതിയായ രേഖകള്‍ ഇല്ലാതെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വച്ച് പിടിക്കപ്പെട്ടവരാണിവര്‍. കോടതിയാണ് ഇവരെയും ഗാന്ധിഭവനിലേക്ക് അയച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നാടുകടത്തല്‍ നടപടി പൂര്‍ത്തിയാകുന്നതുവരെ ഇവരും ഇവിടെ തുടരുന്നതാണ്. ഇതിന് മുമ്പും നൈജീരിയ, കെനിയ എന്നിവരും അമേരിക്കന്‍ സ്വദേശികളും ഉണ്ടായിരുന്നു. അവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചയച്ചു.

Follow us on :

More in Related News