Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം ശ്രദ്ധേയമായി; രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരം നാളെ സമാപിക്കും.

23 Oct 2025 21:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുരുന്ന് മനസ്സുകളിലുദിച്ച ശാസ്ത്ര ബോധത്തിന്റെ പുത്തൻ അറിവുകള്‍ പ്രകടമാക്കിയ വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം ഏറെ ശ്രദ്ധേയമായി. കണ്ടതും കേട്ടതും അറിഞ്ഞതും കോര്‍ത്തിണക്കിയാണ് കുട്ടികള്‍ ശാസ്ത്ര കലാസൃഷ്ടികള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. മാറിയ കാലഘട്ടത്തിലെ ശാസ്ത്ര വളര്‍ച്ച കുട്ടികളെ സ്വാധീനിച്ചതിന്റെ തെളിവുകളാണ് ശാസ്‌ത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഓരോ ഇനങ്ങളും. മറവൻതുരുത്ത് കെ.എസ് മംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ശാസ്‌ത്രോത്സവത്തില്‍ വൈക്കം ഉപജില്ലയിലെ 69 സ്‌കൂളില്‍ നിന്നായി രണ്ടായിരത്തിൽ അധികം വിദ്യാര്‍ത്ഥികളാണ് രണ്ട് ദിവസങ്ങളിലായി വിവധ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.  വ്യാഴാഴ്ച രാവിലെ നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിന്‍സിപ്പാള്‍ എന്‍. അനിത, വൈക്കം എ.ഇ.ഒ കെ.സി. ദീപ, പി.ടി.എ പ്രസിഡന്റ് എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. സലില, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, ബിന്ദു പ്രദീപ്, സീമ ബിനു, വി.ആര്‍. അനിരുദ്ധന്‍, ബി. ഷിജു തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്‌ത്രോത്സവം വെള്ളിയാഴ്ച സമാപിക്കും.

Follow us on :

More in Related News