Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിയ കണ്ടൻ പൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ; പൂച്ച ചത്തു.

22 Jan 2026 15:58 IST

santhosh sharma.v

Share News :

വൈക്കം: വലിയ കണ്ടൻ പൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ സർപ്പ അംഗം പിടികൂടി ചാക്കിലാക്കിയെങ്കിലും പൂച്ച ചത്തു. വൈക്കത്ത് വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

വൈക്കം മുനിസിപ്പാലിറ്റി 8-ാം വാർഡിൽ വൈഷ്ണവം വീട്ടിൽ അനൂപിൻ്റെ പുരയിടത്തിലാണ് സംഭവം. പൂച്ചയുടെ അസാധാരണ ശബ്ദം കേട്ട്

വീട്ടുകാർ എത്തി നോക്കിയപ്പോഴാണ് പൂച്ചയെ കൂറ്റൻ പെരുമ്പാമ്പ് പിടികൂടുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് സ്ഥലത്തെത്തി ഒരു മണിക്കൂറോളം സമയം എടുത്ത് പൂച്ചയെ വരിഞ്ഞ് മുറുക്കിയ പാമ്പിനെ പിടികൂടിയെങ്കിലും ചുറ്റിവരിഞ്ഞത് മൂലം ശ്വാസം നഷ്ട്ടപ്പെട്ട പൂച്ച ചത്തു. പിടികൂടിയ പെരുമ്പാമ്പിനെ അടുത്ത ദിവസം വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.



Follow us on :

More in Related News