Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫെബ്രുവരി 12 ലെ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കും;യു. ഡി. ടി. എഫ്.

04 Feb 2026 21:25 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ യു.ഡി എഫ് ട്രേഡ് യൂണിയൻ സംഘടനകളായ യു.ഡി.ടി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. 33 തൊഴിലാളി സംരക്ഷണ നിയമങ്ങൾ റദ്ദാക്കി കോർപ്പറേറ്റുകൾക്കനുകൂലമായ 4 ലേബർ കോഡുകളാക്കിയതും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നിയമ ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ തലത്തിൽ 12 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനായി കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും പണിമുടക്ക് നോട്ടീസ് നൽകുവാനും 11 ന് വൈകിട്ട് പഞ്ചായത്തുതലത്തിൽ പന്തംകൊളുത്തി പ്രകടനവും 12 ന് രാവിലെ വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പ്രകടനം നടത്തുവാനും യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡൻ്റ് അഡ്വ. പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ടിയു സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം ഷാജി കാട്ടിക്കുന്ന്, ഐ.എൻ.ടി.യു.സി ഭാരവാഹികളായ വി.ടി. ജെയിംസ്, എം.ആർ ഷാജി,ജോർജജ് വർഗ്ഗീസ്, കെ.വി. ചിത്രാംഗദൻ,കുര്യാക്കോസ് തോട്ടത്തിൽ, സി.ജി ബിനു, മോഹൻ കെ. തോട്ടുപുറം തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News