Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആർദ്രാദർശനം ഭക്തിസാന്ദ്രം.

03 Jan 2026 09:09 IST

santhosh sharma.v

Share News :

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ആർദ്രാദർശനം ഭക്തി സാന്ദ്രമായി. വൈക്കത്തപ്പൻ്റെ നാളായ ധനുമാസ ത്തിലെ തിരുവാതിര നാളിൽ ഭഗവാൻ വാഹനമായ ഋഷഭത്തിന്റെ പുറത്തെഴുന്നള്ളി ഭക്തർക്ക് ദർശനം നല്കുന്നതായാണ് വിശ്വാസം. വെള്ളിയിൽ നിർമ്മിതമായ ഋഷഭത്തിൽ വൈക്കത്തപ്പന്റെ തിടമ്പ് എഴുന്നള്ളിച്ച് പട്ടുടയാടകളും കട്ടി മാലകളും കൊണ്ട് അലങ്കരിച്ച് മുളം തണ്ടിലേറ്റി അവകാശികളായ മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി ശ്രീ കോവിലിലേക്ക് പ്രവേശിച്ചു. ഈ സമയം ദർശനം നടത്തുന്ന ഭക്തർക്ക് ദീർഘമംഗല്യവും കുടുംബഐക്യവും ഐശ്വര്യവും ലഭി ക്കുമെന്ന് വിശ്വാസം.വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആർദ്രദർശന സമയത്ത് എഴുന്നള്ളിക്കുന്ന വെള്ളിയിൽ നിർമ്മിച്ച ഋഷഭത്തിന്റെ ശിരസ് അല്പം ചരിഞ്ഞ രീതിയിലാണെന്ന പ്രത്യേകതയുണ്ട്. രാവിലെ 6 ന് നടന്ന ആർദ്രദർശനത്തിന് വിവിധ ഇടങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.



Follow us on :

More in Related News