Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 17:36 IST
Share News :
വൈക്കം: വൈക്കം താലൂക്ക് നായർ മഹാസമ്മേളനത്തിന് മുന്നോടിയായി ക്ഷേത്ര നഗരിയെ സ്വർണ്ണ വർണ്ണത്തിലാഴ്ത്തി നടത്തിയ സാംസ്കരിക ഘോഷയാത്ര എൻ എസ്.എസിന്റെ ശക്തി വിളിച്ചോതി.
വൈക്കം താലൂക്ക് എൻ.എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ
ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു കൊണ്ട് നടന്ന മഹാ സമ്മേളനത്തിൽ യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽ നിന്നായി കാൽ ലക്ഷത്തിലധികം അംഗങ്ങൾ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നും വന്ന അംഗങ്ങൾ വൈക്കം വലിയ കവലയിൽ സംഗമിച്ചതോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു.വലിയ കവലയിലെ മന്നം പ്രതിമയിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന ഘോഷയാത്രക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി, എം. നായർ കാരിക്കോട് ,വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ , ഇൻസ്പക്ടർ എസ്. മുരുകേശ്, ഭാരവാഹികളായ പി.എൻ. രാധ കൃഷ്ണൻ ,എസ്. മധു ,ബി. അനിൽ കുമാർ, എൻ.ജി, ബാലചന്ദ്രൻ , ബി, ജയകുമാർ ,എസ്. യു കൃഷ്ണകുമാർ എൻ. മധു, രാധിക ശ്യം , കെ.ജയലക്ഷമി, കെ.ബി.ഗിരിജ കുമാരി, മീര മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, വെച്ചൂർ കല്ലറ, മാഞ്ഞൂർ , കടുത്തുരുത്തി, ഞീഴൂർ ,മുളക്കുളം വെള്ളൂർ, തലയോലപ്പറമ്പ് മേഖലകൾ ക്രമമനുസരിച്ച് ഘോഷയാത്രയിൽ അണിചേർന്നു. ഘോഷയാത്രയുടെ മുന്നിൽ അനൗൺസ്മെന്റ് വാഹനവും പഞ്ചവാദ്യവും അതിന് പിന്നിലായി യൂണിയൻ ഭാരവാഹികളും അണിനിരന്നു. വടക്കേ നട ,പടിഞ്ഞാറെ നട ,കച്ചേരി കവല, ബോട്ട് ജട്ടി വഴി ബീച്ച് മൈതാനിയിൽ പ്രവേശിച്ച ഘോഷയാത്രക്ക് വാദ്യമേളങ്ങളും , നിശ്ചല ദൃശ്യങ്ങളും , കലാരൂപങ്ങളും നിലക്കാവടികളും അകമ്പടിയായി. സാംസ്കാരിക ഘോഷയാത്ര ബീച്ച് മൈതാനിയിൽ പ്രവേശിച്ചതോടെ മഹാ സമ്മേളനത്തിന് തുടക്കമായി. എൻ.എസ്.എസ്. വൈസ് പ്രസിഡൻ്റ് എം. സംഗീത കുമാർ ഉൽഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ,രജിസ്ട്രാർ വി.വി.ശശിധരൻ നായർ , കോട്ടയം യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ , കൊച്ചി യൂണിയൻ പ്രസിഡൻ്റ് ഡോ.എൻ.സി. ഉണ്ണികൃഷ്ണൻ , മീനച്ചിൽ യൂണിയൻ ചെയർമാൻ കെ എസ്. അനിൽകുമാർ , വനിതാ യൂണിയൻ പ്രസിഡൻ്റ് കെ.ജയലക്ഷ്മി, യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ .ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ യൂണിയന്റെ വെബ്സൈറ്റ് ഉൽഘാടനവും സോവനീറിന്റെ പ്രകാശനവും നടന്നു.
സുരക്ഷ ക്രമികരണങ്ങളും ഗ്രീൻ പ്രോട്ടോകോളും പാലിച്ചാണ് ഘോഷയാത്ര നടത്തിയത് കുടിവെളളം, ലഘു ഭക്ഷണം, ആരോഗ്യ വകുപ്പ്, ആംബുലൻസ്, വോളന്റിയേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാക്കി. സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയവരുടെ വാഹനം പാർക്കു ചെയ്യുന്നതിനും സൗകര്യമൊരുക്കിയിരുന്നു. വൈക്കം പോലിസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.