Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 20:53 IST
Share News :
തലയോലപ്പറമ്പ്: അന്യായമായും, നിത്യേനയും ഉണ്ടാകുന്ന ഇന്ധന വിലവർധനവിനെതിരെ വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് സെൻട്രൽ ജംഗ്ഷന് സമീപം നടന്ന പ്രതിഷേധ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളും ജനപ്രതിനിധികളും അടക്കം നിരവധി പേർ പങ്കെടുത്തു.
മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതീകാത്മക സമരം നടത്തി.തുടർന്ന് പാലാംകടവ് ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിൻ്റ് മോഹൻ കെ തോട്ടുപുറം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു.
ചെമ്പ് കോൺഗ്രസ്, ഐഎൻടിയുസി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. ബ്രഹ്മമംഗലം ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ സംഗമം ഐഎൻടിയുസി റീജിണൽ പ്രസിഡൻ്റ് അഡ്വ.പി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.