Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സ്റ്റേഷനീൽ വിളിച്ചു വരുത്തിയ ആൾ കുഴഞ്ഞു വീണ് മരിയ്ക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്.

20 Sep 2025 22:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് കടുത്തുരുത്തി സ്റ്റേഷനീൽ വിളിച്ചു വരുത്തിയ ആൾ കുഴഞ്ഞു വീണ് മരിയ്ക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഞീഴൂർ മടൂത്തിപറമ്പ് കുറുവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി ആണ് വെള്ളിയാഴ്ച

വൈകുന്നേരം അഞ്ചുമണിയോടെ സ്റ്റേഷനിൽ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോലീസിന്റെ ഭീഷണിയും സമ്മർദ്ദവും ആണ് മരണകാരണമെന്ന് ആരോപിച്ച് ആയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടുത്തൂരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. കോൺഗ്രസ് ഓഫീസിൽ നിന്നും പ്രതിഷേധ പ്രകടനമായാണ് മാർക്കറ്റ് ജംഗ്ഷൻ ചുറ്റി പോലീസ് സ്റ്റേഷൻ പടിക്കൽ പ്രതിഷേധക്കാർ എത്തിയത്. സ്റ്റേഷന് 100 മീറ്റർ മാറി റോഡിൽ പോലീസ്, ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു.

Follow us on :

More in Related News