Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നഗരസഭ കവാടത്തിനു മുമ്പിൽ ധർണ്ണ നടത്തി.

09 Mar 2026 21:21 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:  ഏറ്റുമാനൂർ നഗരസഭയിലെ 36 വാർഡിലും കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭ കവാടത്തിൽ മുമ്പിൽ ധർണ്ണ നടത്തി. 39 ദിവസമായി മുൻസിപ്പാലിറ്റിയിൽ വാട്ടർ അതോറിറ്റി വെള്ളം ലഭ്യമാക്കിയിട്ട്. വേനൽ അതിരൂഷമായ സാഹചര്യത്തിലും നിലവിൽ കാരിത്താസ് വാട്ടര്‍ ടാങ്കിൽ നിന്നും ഏറ്റുമാനൂർ ടൗണിലേക്ക് നിലവിൽ സപ്ലൈ ചെയ്തിരുന്ന 250 എം എം p v c പൈപ്പ് യാതൊരുവിധ തകരാറും ഇല്ലാതിരുന്നിട്ടും ഇതേ ലൈനിൽ ഇപ്പോൾ 250 എം എം തന്നെ ഡി എം ( ടെർമിനേറ്റർ പൈപ്പ്) പൈപ്പ് മാറ്റിയിട്ടത് മൂലമാണ് ശുദ്ധജല വിതരണം മുടങ്ങിയത്. ഇതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ മുൻസിപ്പാലിറ്റിയിലും വാട്ടർ അതോറിറ്റിക്കും എതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി മുൻസിപ്പാലിറ്റി പ്രസിഡണ്ട് ശ്രീ കെ വി സാബു അറിയിച്ചു.

 കിഫ്ബിയുടെ പദ്ധതിയെക്കുറിച്ച് ഏറ്റുമാനു മുൻസിപ്പൽ ഭരണസമിതിക്കോ, നിലവിലെ വാട്ടർ അതോറിറ്റി ഡിസ്ട്രിബ്യൂഷൻ ഡിവിഷനോ, കൂടാതെ ജനങ്ങൾക്കോ യാതൊരുവിധ അറിവും ഇല്ലാത്ത സാഹചര്യത്തിൽ പ്രോജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു.ബിജെപി മുൻസിപ്പൽ പ്രസിഡണ്ട് കെ വി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ പാർട്ടി ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ശങ്കരപ്പിള്ള കെ എൻ ഉദ്ഘാടനം ചെയ്തു മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ശ്രീമതി ഉഷാ സുരേഷ്, ന്യൂനപക്ഷമോർച്ച ജില്ല ജനറൽ സെക്രട്ടറി സിറിൽ നരിക്കുഴി മണ്ഡലം വൈസ് പ്രസിഡണ്ട് മധു വി ബി കൗൺസിലർമാരായ ശീ വേണുഗോപാലൻ നായർ നായർ ശ്രീമതി രാധിക രമേശ് സിന്ധു കറുത്തേടം താരാ സുരേഷ് സുഭാഗോപാലൻ പാർട്ടിയുടെ മുൻസിപ്പൽ ജനറൽ സെക്രട്ടറി പ്രശാന്ത് സി വി വൈസ് പ്രസിഡണ്ട് മാരായ ശ്രീ രാമചന്ദ്രൻ നായർ ശ്രീമതി നിർമല സുരേഷ് സെക്രട്ടറി ശശിക പി ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു

Follow us on :

More in Related News