Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മ അയ്യങ്കാളിയുടെ 84-മത് ചരമദിനം തലയോലപ്പറമ്പ് യൂണിയൻ്റെ നേതൃത്വത്തിൽ ആചരിച്ചു.

18 Jun 2025 16:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്. നവോത്ഥാന ചരിത്ര വഴികളിലെ അഗ്നിനക്ഷത്രം, അക്ഷര സ്വാതന്ത്ര്യത്തിനായി പോരാടിയ വിപ്ലവകാരി തുടങ്ങി സമാനതൾ ഇല്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സമരനായകൻ മഹാത്മാ അയ്യൻകാളിയുടെ 84-മത് ചരമദിനാചരണം നടത്തി. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എ.കേശവൻ അധ്യക്ഷത വഹിച്ചു. പഞ്ചമി സംസ്ഥാന കമ്മിറ്റിയംഗം ജമീലഷാജു, യൂണിയൻ സെക്രട്ടറി മിനിസിബി, ഒ.വി.പ്രദീപ്, പി.കെ.ബിനോയ്, ആശഫെനിൽ, സി.എം.ജയൻ, സി.യു.രാജൻ, ഫെനിൽ.ടി.എസ്, പി.കെ.പദ്മനാഭൻ, പി.സി.സിബി, പി.എസ്.സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News