Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണവും വെച്ചൂർ ദേവീവിലാസം ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ പ്രവേശനോത്സവവും നടത്തി.

18 Jun 2025 20:56 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ ഗവൺമെൻ്റ് ദേവീവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ''വരവേൽപ്പ് 2025 "വർണ്ണാഭമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൈമി ബോബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണവും ചടങ്ങിൽ നിർവ്വഹിച്ചു. പിടിഎ പ്രസിഡൻ്റ് ഷൈമോൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റോയ് .ജെ മഞ്ഞക്കുന്നേൽ, എസ്.എം.സി ചെയർമാൻ ജിജി, ഹെഡ്മാസ്റ്റർ ജയിൻകുമാർ, സീനിയർ അധ്യാപകൻ കെ.കെ സജീവ് , വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ബാലമുരളി, കുമാരി അശ്വിനി ദാസ്,സ്റ്റാഫ് സെക്രട്ടറി ഡോ.അമ്പിളി വിശ്വനാഥൻ

തുടങ്ങിയവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന്

വിദ്യാഭ്യാസ വകുപ്പിന്റെ "കൂടെയുണ്ട് കരുത്തേകാൻ '' എന്ന പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സൗഹൃദ കോഡിനേറ്റർ ബിന്ദു .കെ രാജ് നയിച്ചു.


Follow us on :

More in Related News